Youth congress against minister Saji Cheriyan
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്‍ വീണ്ടും വിവാദത്തില്‍. കഴിഞ്ഞ ദിവസം മന്ത്രി കെ.റെയിലുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന വിവാദമാകുകയായിരുന്നു.
തന്റെ വീട് കെ.റെയിലിനായി വിട്ടു നല്‍കുമെന്നും ഇതിന്റെ ആസ്തിയായി കിട്ടുന്ന അഞ്ചു കോടി കരുണാ സൊസൈറ്റിക്ക് വിട്ടുനല്‍കുമെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. തന്റെ ആസ്തി അഞ്ചുകോടിയാണെന്ന് മന്ത്രി ആവര്‍ത്തിക്കുകയും ചെയ്തു.
എന്നാല്‍ ഇതാണിപ്പോള്‍ വിവാദമായിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലത്തില്‍ 37 ലക്ഷം രൂപയാണ് ആസ്തിയെന്നാണ് മന്ത്രി സമര്‍പ്പിച്ചിരിക്കുന്നത്. മന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് വിജിലന്‍സ്, തെരഞ്ഞെടുപ്പ് കമ്മീഷന്‍, ലോകായുക്ത എന്നിവര്‍ക്ക് പരാതി നല്‍കി.
Keywords: Minister Saji Cheriyan, K.Rail, Five lakh
COMMENTS