Telugu actress Gayathri passes away
ഹൈദരാബാദ്: തെലുങ്ക് നടി ഗായത്രി (26) വാഹനാപകടത്തെ തുടര്‍ന്ന് മരിച്ചു. ഹോളി ആഘോഷം കഴിഞ്ഞ് സുഹൃത്തിനൊപ്പം കാറില്‍ സഞ്ചരിക്കവേയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു.
അപകടത്തില്‍ ഒരു വഴിയാത്രക്കാരിക്കും പരിക്കേറ്റിരുന്നു. മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും നടിയും വഴിയാത്രക്കാരിയായ യുവതിയും മരണപ്പെടുകയായിരുന്നു. നടിയുടെ സുഹൃത്ത് അതീവ ഗുരുതരാവസ്ഥയിലാണുള്ളത്. ഇന്‍സ്റ്റാഗ്രാമിലൂടെയും വെബ് സീരീസിലൂടെയും ശ്രദ്ധേയയായ നടിയാണ് ഗായത്രി.
Keywords: Telugu, Actress Gayathri, Car accident, Passes away
COMMENTS