Supreme court order about media one channel
ന്യൂഡല്‍ഹി: മീഡിയ വണ്‍ ചാനലിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സ്റ്റേ ചെയ്ത് സുപ്രീംകോടതി. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ചാനലിന് മുന്‍പത്തെപ്പോലെ പ്രവര്‍ത്തിക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.
രാജ്യസുരക്ഷയുടെ പേരില്‍ കേന്ദ്രസര്‍ക്കാരാണ് മീഡിയ വണ്‍ ചാനലിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. കേന്ദ്രസര്‍ക്കാര്‍ നടപടി കേരള ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ അധികാരികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ് വന്നിരിക്കുന്നത്.
Keywords: Supreme court, Media one channel, Stay
COMMENTS