Covid compensation
ന്യൂഡല്‍ഹി: വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി കോവിഡ് നഷ്ടപരിഹാരത്തുക കൈപ്പറ്റുന്നവര്‍ക്കെതിരെ സുപ്രീംകോടതി. ഇവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇതു കാരണം അര്‍ഹരായവര്‍ക്ക് തുക ലഭിക്കാത്ത അവസ്ഥയുണ്ടാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
ചില ഡോക്ടര്‍മാര്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് നഷ്ടപരിഹാരത്തുക കൈപ്പറ്റുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി.
Keywords: Supreme court, Covid compensation, Action
COMMENTS