മലപ്പുറം: ആത്മീയാചാര്യനും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ (74) അന്തരിച്ചു. അർബുദ ബാധിതനായി ഏറെനാളായി...
മലപ്പുറം: ആത്മീയാചാര്യനും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ (74) അന്തരിച്ചു.
അർബുദ ബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ആയിരുന്നു അന്ത്യം.
സമസ്ത വൈസ് പ്രസിഡന്റും മുസ്ലിംലീഗ് മുഖപത്രം ചന്ദ്രികയുടെ മാനേജിങ് ഡയറക്ടറുമായിരുന്നു.
തങ്ങളുടെ ഭൗതിക ദേഹം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് മലപ്പുറം ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും. നാളെ രാവിലെ ഒമ്പത് മണിക്ക് പാണക്കാട് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.
COMMENTS