സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: യുക്രെയിന് യുദ്ധത്തില്‍ ഒരു പക്ഷത്തും ചേരാതെ നില്ക്കുന്ന ഇന്ത്യയെ കൂടെ കൂട്ടാന്‍ റഷ്യയും അമേരിക്കയും യൂറോപ്യന്‍...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: യുക്രെയിന് യുദ്ധത്തില്‍ ഒരു പക്ഷത്തും ചേരാതെ നില്ക്കുന്ന ഇന്ത്യയെ കൂടെ കൂട്ടാന്‍ റഷ്യയും അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും തിരക്കിട്ട നീക്കത്തില്‍.
ഇന്ത്യയുടെ നിലപാട് റഷ്യയെ പിന്തുണയ്ക്കുന്നതാണെന്ന് അമേരിക്കയും ഓസ്ട്രേലിലയയും മറ്റും പരസ്യമായി വിമര്‍ശിക്കുമ്പോഴും ഏതു വിധത്തിലും ഇന്ത്യയെ ഒപ്പം കൂട്ടാനാണ് അമേരിക്കയുടെയും മറ്റും ശ്രമം.
ഇന്ത്യന്‍ വശംശജനായ അമേരിക്കന്‍ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ദലീപ് സിംഗ് ഇന്ന് ഡല്‍ഹിയിലെത്തുകയാണ്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രത്യേക പ്രതിനിധിയായി എത്തുന്ന സിംഗ്, ഇന്ത്യയുടെ പിന്തുണ തങ്ങളുടെ പക്ഷത്ത് ആക്കാനാണ് ശ്രമിക്കുന്നത്. റഷ്യയ്ക്കെതിരെയുള്ള അമേരിക്കന്‍ ഉപരോധം ഏകീകരിക്കാന്‍ ദലീപ് സിംഗിനെയാണ് പ്രസിഡന്റ് ജോ ബൈഡന് നിയോഗിച്ചിരിക്കുന്നത്.
അമേരിക്കന്‍ രാഷ്ട്രീയകാര്യ അണ്ടര്‍ സെക്രട്ടറി വിക്ടോറിയാ നൂലാന്‍ഡ് കഴിഞ്ഞ ആഴ്ച ഡല്‍ഹിയിലെത്തിയിരുന്നു. അടുത്തമാസം വാഷിംഗ്ടണില്‍ ഇന്ത്യ-യുഎസ് വിദേശകാര്യ, പ്രതിരോധ മന്ത്രിതല ചര്‍ച്ച ( 2+2) നടത്താനും ഈ സന്ദര്‍ശനത്തില്‍ തീരുമാനമായി.
റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് നാളെ ഡല്‍ഹിയില്‍ എത്തുന്നുണ്ട്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായും ഉദ്യോഗസ്ഥരുമായും ലാവ്റോവ് ചര്‍ച്ച നടത്തും. ഇന്ത്യയെ തങ്ങളുടെ പക്ഷത്തു നിറുത്തുകയാണ് ലാവ് റോവിന്റെയും ലക്ഷ്യം.
ലാവ് റോവ് എത്തുന്ന വേളയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി
ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസും ഇന്നു ഡല്ഹിയിലെത്തുണ്ട്. ജയശങ്കറിനൊപ്പം ഒരു സമ്മേളനത്തിലും അവര്‍ പങ്കെടുക്കുന്നുണ്ട്.
യൂറോപ്യന്‍ യൂണിയന്റെ പ്രത്യേക പ്രതിനിധി ഗബ്രിയേലെ വിസെന്റിന് ഇന്ത്യന്‍ വിദേശകാര്യ ഉദ്യോഗസ്ഥരുമായി തിങ്കളാഴ്ച ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു.
ഇതിനിടെ, ചൈനീസ് വിദേശകാര്യന്ത്രി വാങ് ഡല്‍ഹിയില്‍ 'രഹസ്യ' സന്ദര്‍ശനം നടത്തിയിരുന്നു. യുക്രെയിന് യുദ്ധം തന്നെയായിരുന്നു വാങ് യീയുടെ ദൗത്യത്തിലും ചര്‍ച്ചയായത്.
ഐക്യരാഷ്ട്രസഭയില്‍ യുക്രെയിന് പ്രമേയങ്ങളുടെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. നിലപാട് മാറ്റണമെന്നാണ് ആവശ്യം.
ജര്‍മ്മന്‍ ചാന്‍സലറുടെ സുരക്ഷാ, വിദേശനയ ഉപദേഷ്ടാവ് ജെന്‍സ് പ്ലോട്ട്നറും ഡല്‍ഹിയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചര്‍ച്ച നടത്തി. ഇന്ത്യയെ യുക്രെയിന് വിഷയത്തില്‍ ഉപദേശിക്കാനില്ലെന്ന് പ്ലോട്ട്നര്‍ പിന്നീട് പറഞ്ഞിരുന്നു.
പുതിയ ലോക ക്രമത്തിലെ വലിയ ശക്തിയായി മാറിയ ഇന്ത്യയെ ഒപ്പം നിറുത്തേണ്ടത് തങ്ങളുടെ ആവശ്യമായി എല്ലാ ശാക്തിക ചേരികളും കാണുകയാണ്.
Summary: Russia, the United States and European countries are in a hurry to unite India, which is not a party to the Ukraine war.
COMMENTS