New liquor policy in Kerala
തിരുവനന്തപുരം: പുതുക്കിയ മദ്യനയത്തിന് അംഗീകാരം നല്കി മന്ത്രിസഭ. ഇതോടെ സംസ്ഥാനത്ത് കൂടുതല്‍ മദ്യശാലകള്‍ തുറക്കും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ലോകായുക്താ ഓര്‍ഡിനന്‍സ് പുതുക്കിയിറക്കാനും യോഗത്തില്‍ തീരുമാനമായി.
പുതുക്കിയ മദ്യനയമനുസരിച്ച് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാന്‍ തീരുമാനമായി. ഐ.ടി പാര്‍ക്കുകളില്‍ ബാറുകളും പബുകളും അനുവദിച്ചു. പത്തു വര്‍ഷം പഴക്കമുള്ള ഐ.ടി സ്ഥാപനങ്ങള്‍ക്കാണ് പബിന് ലൈസന്‍സ് നല്‍കുന്നത്.
നിശ്ചിത വാര്‍ഷിക വരുമാനമുള്ള കമ്പനികളായിരിക്കണമെന്നും നിബന്ധനയുണ്ട്. പബുകള്‍ ഐ.ടി പാര്‍ക്കിനുള്ളില്‍ തന്നെയാകും. പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശനമില്ല. എന്നാല്‍ ഐ.ടി സ്ഥാപനങ്ങള്‍ക്ക് ഉപകരാര്‍ നല്‍കാനാകും. സംസ്ഥാനത്ത് മദ്യശാലകള്‍ തമ്മിലുള്ള ദൂരപരിധി കുറയ്ക്കാനും തീരുമാനമായി.
Keywords: Cabinet, New liquor policy, I.T park
COMMENTS