K.Sudhakaran is against CM
തിരുവനന്തപുരം: കെ.റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്. പിണറായി വിജയന് സര്‍ക്കാര്‍ വന്നതിനു ശേഷമുള്ള എല്ലാ പദ്ധതികളുടെയും പിന്നില്‍ കമ്മീഷനടിക്കലാണ് ഉദ്ദേശ്യമെന്ന് അദ്ദേഹം ആരോപണം ഉന്നയിച്ചു.
ഇപ്പോഴത്തെ കെ.റെയില്‍ പദ്ധതിക്ക് മുഖ്യമന്ത്രിക്ക് പത്തു ശതമാനം കമ്മിഷനാണ് ലഭിക്കുന്നതെന്നും അതിനുവേണ്ടിയാണ് ജനങ്ങളെ ദ്രോഹിക്കുന്നതെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.
മണി പൊളിറ്റിക്സ് തന്നെയാണ് ഇതിനു പിന്നിലെന്ന് ആവര്‍ത്തിച്ച കെ.സുധാകരന് ഈ പദ്ധതിക്ക് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് വ്യക്തമാക്കി.
അതേസമയം കെ.റെയിലുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ സര്‍വേ നടത്തി അനുകൂലമാണെങ്കില്‍ പ്രതിപക്ഷവും പദ്ധതിയുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: K.Rail, K.Sudhakaran, Pinarayi Vijayan
COMMENTS