Jebi Mether - congress rajyasabha candidate
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തറിനെ പ്രഖ്യാപിച്ചു. പ്രധാനമായും മൂന്നു പേരുകളാണ് ഹൈക്കമാന്റിന്റെ മുന്നില്‍ വന്നത്.
എം.ലിജു, ജെയ്സണ്‍ ജോസഫ്, ജെബി മേത്തര്‍ എന്നിവരില്‍ നിന്ന് ജെബി മേത്തറിന് നറുക്ക് വീഴുകയായിരുന്നു. മുസ്ലിം സമുദായ പരിഗണന, വനിതാ യുവ പ്രാതിനിധ്യം, യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹി എന്ന നിലയിലുള്ള പ്രവര്‍ത്തന പരിചയം എന്നിവയാണ് ജെബി മേത്തറിന് അനുകൂലമായി വന്നത്.
Keywords: Jebi Mether, Rajyasabha candidate, Congress
COMMENTS