Highcourt rejects K.S.R.T.C's plea
കൊച്ചി: ഇന്ധന വില വര്‍ദ്ധനവിനെതിരെയുള്ള കെ.എസ്.ആര്.ടി.സിയുടെ ഹര്‍ജി തള്ളി ഹൈക്കോടതി. എണ്ണ കമ്പനികള്‍ വന്‍കിട ഉപഭോക്താക്കള്‍ക്കുള്ള ഇന്ധന വില വര്‍ദ്ധിപ്പിച്ച നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് കെ.എസ്.ആര്.ടി.സി ഹൈക്കോടതിയെ സമീപിച്ചത്.
എണ്ണ കമ്പനികളോടും പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിനോടും സാധാരണ വിപണി നിരക്കില്‍ ഡീസല്‍ നല്കാന് നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിരുന്നു.
എന്നാല്‍ ഇത് നിരസിച്ച ഹൈക്കോടതി വിലനിര്‍ണയം സംബന്ധിച്ച് രേഖാമൂലമുള്ള മറുപടി നല്കാന് എണ്ണ കമ്പനികളോട് നിര്‍ദ്ദേശിക്കുകയായിരുന്നു.
നേരത്തെ ഈ ആവശ്യമുന്നയിച്ച് കെ.എസ്.ആര്.ടി.സി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതിയെ സമീപിക്കാനായിരുന്നു സുപ്രീംകോടതി ഉത്തരവ്.
Keywords: High court, K.S.R.T.C, Plea, Reject
COMMENTS