Abhishek Chetterjee passes away
കൊല്‍ക്കത്ത: ബംഗാളി നടന് അഭിഷേക് ചാറ്റര്‍ജി (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുര്‍ന്നായിരുന്നു അന്ത്യം. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അഭിഷേക് ചാറ്റര്‍ജിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
നിരവധി സിനിമകളിലും ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുള്ള നടനാണ് അഭിഷേക് ചാറ്റര്‍ജി. 1986 ല്‍ പത്ബോള എന്ന ബംഗാളി ചിത്രത്തിലൂടെ അഭിനയ ജീവിതത്തില്‍ അരങ്ങേറ്റം കുറിച്ച അഭിഷേക് ചാറ്റര്‍ജി സുജന്‍ സഖി, ലത്തി, സിദുരര് ദിബ്ബി, തൂഫാന്, അമര്‍ പ്രേം, ജീവന് പ്രദീപ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ തിളങ്ങിയിട്ടുള്ള നടനാണ്.
Keywords: Abhishek Chetterjee, Passes away, Beangali actor
COMMENTS