Parvathy about Hema committe report
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി നടി പാര്‍വതി തിരുവോത്ത്. റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ ചലച്ചിത്ര മേഖലയിലെ പല വിഗ്രഹങ്ങളും വീണുടയുമെന്ന് നടി പറഞ്ഞു.
റിപ്പോര്‍ട്ട് പഠിക്കാന്‍ സര്‍ക്കാര്‍ നിരവധി സമതികളുണ്ടാക്കുന്നുവെന്നും അടുത്ത തിരഞ്ഞെടുപ്പാകുമ്പോള്‍ റിപ്പോര്‍ട്ട് പുറത്തു വരുമെന്നും പാര്‍വതി വിമര്‍ശിച്ചു. ചലച്ചിത്ര മേഖലയില്‍ ആഭ്യന്തര പരിഹാര സെല്‍ ഇല്ലാത്തത് പലരും മുതലെടുക്കുന്നുവെന്നും പാര്‍വതി പറഞ്ഞു.
തിരഞ്ഞെടുപ്പ് വരെ നമുക്ക് കാത്തിരിക്കാമെന്നും അപ്പോള്‍ സര്‍ക്കാര്‍ സ്ത്രീ സൗഹൃദ സര്‍ക്കാരായി മാറുമെന്നും നടി പറഞ്ഞു. തിരുവനന്തപുരത്ത് സൂര്യ ഫെസ്റ്റിവലില്‍ സംസാരിക്കുമ്പോഴാണ് നടി സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
Keywords: Actress Parvathy, Hema committe report, Government
COMMENTS