Russia started military operation in Ukraine
കീവ്: യുക്രെയിനെതിരെ റഷ്യ യുദ്ധം ആരംഭിച്ചു. യുക്രെയിന്റെ തലസ്ഥാനമായ കീവില്‍ തുടര്‍സ്ഫോടനങ്ങള്‍ ഉണ്ടാകുന്നതായി റിപ്പോര്‍ട്ട് ചെയ്തു. യുക്രെയിന് സൈന്യം ഒരു റഷ്യന്‍ വിമാനം വെടിവച്ചിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
യുദ്ധം ആരംഭിച്ചതിനു പിന്നാലെ കീവ് വിമാനത്താവളം ഒഴിപ്പിക്കാന്‍ യുക്രെയിന് സര്‍ക്കാര്‍ നീക്കം തുടങ്ങി. യുക്രെയിനില്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും കീവ് വിമാനത്താവളം അടയ്ക്കുകയും ചെയ്തതോടെ മലയാളികള്‍ അടക്കമുള്ള ഇന്ത്യാക്കാരുടെ കാര്യം അനിശ്ചിതത്വത്തിലായി.
18,000 വിദ്യാര്‍ത്ഥികളടക്കം കാല്‍ലക്ഷത്തോളം ഇന്ത്യാക്കാരാണ് ഇവിടെയുള്ളത്. ഇവര്‍ക്ക് നാട്ടിലെത്താനായി വ്യോമയാനമന്ത്രാലയവുമായി ചേര്‍ന്ന് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ വിദേശകാര്യമന്ത്രാലയം ശ്രമിക്കുന്നതിനിടെയാണ് ഇപ്പോള്‍ പുതിയ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്.
അതേസമയം യുദ്ധം തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് മുന്നറിയിപ്പ് നല്കി. യുക്രെയില്‍ റഷ്യന്‍ വ്യോമാക്രമണം ആരംഭിച്ചതോടെ ഐക്യരാഷ്ട്ര സഭ രക്ഷാസമിതി അടിയന്തര യോഗം ആരംഭിച്ചു.
Keywords: Russia, Military operation, Ukraine
COMMENTS