Punjabi actor Deep Sidhu dies in a road accident
ചണ്ഡീഗഡ്: പഞ്ചാബി നടന് ദീപ് സിദ്ദു (37) വാഹനാപകടത്തില്‍ മരിച്ചു. ഡല്‍ഹിയില്‍ നിന്ന് പഞ്ചാബിലേക്ക് കാറില്‍ പോകവേ ഹരിയാനയില്‍ വച്ചാണ് അപകടമുണ്ടായത്. ഒരു ട്രക്കിന് പിറകിലേക്ക് സിദ്ദുവിന്റെ കാര്‍ ഇടിച്ചുകയറുകയായിരുന്നു. അപകടസ്ഥലത്തുവച്ചുതന്നെ സിദ്ദു മരിച്ചതായാണ് റിപ്പോര്‍ട്ട്.
കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട് സിദ്ദു വിവാദത്തിലായിരുന്നു. ഇതേതുടര്‍ന്ന് സിദ്ദുവിനെ ക്രിമിനല്‍ ഗൂഢാലോചന, കലാപത്തിന് ആഹ്വാനം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.
Keywords: Deep Sidhu, Punjabi actor, Road accident
COMMENTS