Ukraine issue
ന്യൂഡല്‍ഹി: യുക്രെയിനില്‍ അകപ്പെട്ട ഇന്ത്യാക്കാരെ രക്ഷിക്കാന്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ പരിഗണിച്ച് ഇന്ത്യ. അടിയന്തര രക്ഷാദൗത്യത്തിനായി ഒരുങ്ങിയിരിക്കാന്‍ ഇന്ത്യ പൗരന്മാര്ക്ക് നിര്‍ദ്ദേശം നല്കി.
പാസ്പോര്‍ട്ടും പണവും മറ്റ് രേഖകളും കരുതാനും ഒഴിപ്പിക്കാനുള്ള സമയമാകുമ്പോള്‍ അറിയിപ്പ് നല്‍കുമെന്നും ഇന്ത്യ അറിയിച്ചു. റഷ്യ യുക്രെയിനില്‍ ആക്രമണം കടുപ്പിച്ചതോടെയാണ് ഇന്ത്യയുടെ നടപടി.
വ്യോമമാര്ഗ്ഗമല്ലാതെ ആളുകളെ രക്ഷപ്പെടുത്താനാണ് ശ്രമം. ഇതിനായി ഇന്ത്യന്‍ എംബസിയിലെ കണ്ട്രോള് റൂമിന്റെ പ്രവര്‍ത്തനം വിപുലമാക്കിയിട്ടുണ്ട്. യുക്രെയിന്റെ തലസ്ഥാനമായ കിവിയിലേക്ക് യാത്ര ചെയ്യരുതെന്നും ഇന്ത്യ നിര്‍ദ്ദേശിച്ചു.
Keywords: Ukraine, India, Citizens
COMMENTS