A housewife and an employee of her husband's establishment were found dead in a hotel room in Trissur. Sangeetha (26) from Kariyattukara
തൃശൂര്‍: വീട്ടമ്മയേയും ഭര്‍ത്താവിന്റെ സ്ഥാപനത്തിലെ ജീവനക്കാരനെയും ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
തൃശൂര്‍ കാര്യാട്ടുക്കര സ്വദേശി സംഗീത (26), ഒളരിക്കര സ്വദേശി റിജോ (26) എന്നിവരെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
ബുധനാഴ്ച ഉച്ചയ്ക്കാണ് ഹോട്ടലില്‍ ഇരുവരും മുറിയെടുത്തത്.
സംഗീതയെ കാണാനില്ലെന്നു പറഞ്ഞ് ഭര്‍ത്താവ് സുനില്‍ ഇന്നലെ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. പൊലീസ് നട
ത്തിയ പരിശോധയില്‍ സംഗീതയുടെ ഫോണ്‍ തൃശൂര്‍ കെ എസ് ആര് ടി സി ബസ് സ്റ്റാന്‍ഡിനടുത്ത് ഉണ്ടെന്ന് മനസിലായി. തുടര്‍ന്ന് ഇവിടെ ഹോട്ടലുകളില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഗീതയും റിജോയും അടുപ്പത്തിലായിരുന്നെന്ന് പറയപ്പെടുന്നു. സുനില്‍ നടത്തുന്ന കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു റിജോ. സംഗീത-സുനില്‍ ദമ്പതികള്‍ക്ക് മൂന്ന് മക്കളുണ്ട്.
പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
ഓര്‍ക്കുക
ആത്മഹത്യ ജീവിതപ്രശ്നങ്ങള്‍ക്ക് പരിഹാരമല്ല. സര്‍ക്കാരിന്റെ സഹായ സംവിധാനങ്ങളും സൈക്കോളജിസ്റ്റുകള്‍ക്കും ആത്മഹത്യാ പ്രവണതയുള്ളവരെ സഹായിക്കാനാവും.
COMMENTS