Governor signed lokayuktha ordinance
തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സില്‍ സര്‍ക്കാരിന് ആശ്വാസം. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. ഇതോടെ ലോകായുക്തയുടെ വിധി സര്‍ക്കാരിന് തള്ളാമെന്നുള്ള സുപ്രധാനമായ വ്യവസ്ഥ നിയമമായി.
കഴിഞ്ഞ ദിവസം ഇതുസംബന്ധച്ച് വിദേശത്തുനിന്നും മടങ്ങിയെത്തിയ മുഖ്യമന്ത്രി ഗവര്‍ണറുമായി ചര്‍ച്ച നടത്തിയിരുന്നു. ഓര്‍ഡിനന്‍സിന് എജിയുടെ നിയമോപദേശമുണ്ടെന്നതടക്കമുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രി ഗവര്‍ണറെ ധരിപ്പിച്ചതോടെയാണ് കാര്യങ്ങള്‍ എളുപ്പമായത്.
ഇതോടെ ഈ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെയും ഇടതുമുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐയുടെയും പ്രതികരണമാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഓര്‍ഡിനന്‍സിനെതിരെ സി.പി.ഐ ശക്തമായി വിമര്‍ശനം ഉന്നയിച്ചിരുന്നു.
Keywords: Governor, Lokayuktha ordinance, Chief minister, CPI, UDF
COMMENTS