Actress attacked case
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിക്കെതിരെ ഇരയായ നടി ഹൈക്കോടതിയില്‍. ഹര്‍ജിയില്‍ കക്ഷിചേരാനായി നടി അപേക്ഷ നല്‍കി.
തുടരന്വേഷണം റദ്ദാക്കണമെന്ന പ്രതിയുടെ ആവശ്യം നിയമപരമായി നിലനില്‍ക്കില്ലെന്നും കേസിന്റെ അന്വേഷണകാര്യങ്ങളില്‍ പ്രതിയുടെ ഭാഗം കേള്‍ക്കേണ്ടകാര്യമില്ലെന്നും സുപ്രീംകോടതിയുടെ വിവിധ ഉത്തരവുകളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും നടി നോട്ടീസില്‍ പറയുന്നു. അതിനാല്‍ തുടരന്വേഷണം റദ്ദാക്കരുതെന്നും നടി ആവശ്യപ്പെടുന്നു.
Keywords: High court, Actress attacked case, Dileep, Notice
COMMENTS