Actress attacked case
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം തള്ളി വിചാരണ കോടതി. കേസിന്റെ വിചാരണ ഒരു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് വിചാരണ കോടതി നിര്‍ദ്ദേശിച്ചു.
ഇതേതുടര്‍ന്ന് കേസ് അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കാനാവില്ലെന്ന് വ്യക്തമാക്കിയ പ്രോസിക്യൂഷന് കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും വ്യക്തമാക്കി.
അതേസമയം കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വധ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് തീര്‍പ്പുകല്‍പ്പിക്കും.
Keywords: Court, Actress attacked case, One month
COMMENTS