Actress Anjali nair's wedding
കൊച്ചി: നടി അഞ്ജലി നായര്‍ പുനര്‍വിവാഹിതയായി. സഹസംവിധായകന് അജിത് രാജുവാണ് വരന്. അജിത് രാജു തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ വിവരം പുറത്തുവിട്ടത്.
ഇരുവരുടെയും രണ്ടാം വിവാഹമാണ്. സംവിധായകന് അനീഷ് ഉപാസനയാണ് അഞ്ജലിയുടെ ആദ്യ ഭര്‍ത്താവ്. ഇവര്‍ക്ക് ഒരു മകളുമുണ്ട്.
ആര്‍ട്ട് ഫിലിം ഡയറക്ടറും തമിഴ് - മലയാള സിനിമകളുടെ സഹസംവിധായകനുമാണ് അജിത്. ലാല്‍ ജോസ് ചിത്രം നാല്‍പ്പത്തിയൊന്നില്‍ സഹസംവിധായകനായിരുന്നു.
തമിഴിലും മലയാളത്തിലുമായി 125 ഓളം ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത നടിയാണ് അഞ്ജലി.
സീനിയേഴ്സ്, വെനീസിലെ വ്യാപാരി, മാറ്റിനി, ദൃശ്യം 2, എബിസിഡി, ആന്മരിയ കലിപ്പിലാണ്, പുലിമുരുകന്, ഒപ്പം ടേക്ക് ഓഫ്, കാവല്‍ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഞ്ജലി മോഹന്‍ലാല്‍ ചിത്രം ആറാട്ടിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.
Keywords: Wedding, Anjali Nair, Ajith Raju,
COMMENTS