സ്വന്തം ലേഖകന്‍ തിരുവനന്തപുരം : സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് (ഡ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് (ഡിപിആര്‍) പഠിക്കാന്‍ യു ഡി എഫ് പ്രത്യേക സമിതിയെ നിയോഗിക്കും.
സര്‍ക്കാരിനെതിരായ വലിയൊരു സമരായുധമായി സില്‍വര്‍ ലൈന്‍ പദ്ധതിയെ മാറ്റാനാണ് യുഡിഎഫ് ആലോചിക്കുന്നത്. ഇത്രനാളും രഹസ്യ രേഖയെന്നു പറഞ്ഞ് ഇത് ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു. സമരം രൂക്ഷമായപ്പോഴാണ് കെ-റെയിലിന്റെ വിശദ രേഖ സര്‍ക്കാര്‍ പുറത്തുവിട്ടത്.
വിവരാവകാശ നിയമപ്രകാരം അന്‍വര്‍ സാദത്ത് എംഎഎല്‍എ നേരത്തേ സില്‍വര്‍ ലൈനിന്റെ വിവരങ്ങള്‍ ആരാഞ്ഞിരുന്നു. ഡിപിആര്‍ വിവരങ്ങള്‍ അതിന് നല്കിയ മറുപടിയില്‍ ഇല്ലായിരുന്നു. തുടര്‍ന്ന് അന്‍വര്‍ സാദത്ത് അവകാശലംഘനത്തിന് നോട്ടീസ് നല്കി. ഇതോടെയാണ് നിയമസഭാ വെബ് സൈറ്റിലും ചേര്‍ത്തുകൊണ്ട് ഡിപിആര്‍ പുറത്തുവിട്ടത്.
3773 പേജുള്ള റിപ്പോര്‍ട്ടിന് ആറ് ഭാഗങ്ങളുണ്ട്. പദ്ധതിയുടെ ഭാഗമായി പൊളിച്ചു മാറ്റേണ്ടിവരുന്ന കെട്ടിടങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങി വിശദാംശങ്ങള്‍ ഡിപിആറില്‍ ഉണ്ട്. ഇതോടെ കെട്ടിടങ്ങളും ഭൂമിയും പോകുന്നവരും സര്‍ക്കാരിനെതിരേ സമര മുഖത്താണ്.
തിരക്കിട്ടു നടത്തിയ പരിസ്ഥിതി ആഘാത പഠന വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്. 2025-26 ല്‍ പദ്ധതി കമ്മിഷന് ചെയ്യാമെന്ന് കഴിയുമെന്നാണ് ഡിപിആറില്‍ പറയുന്നു.
നെടുമ്പാശേരി വിമാനത്താവളവുമായി ആദ്യ ഘട്ടത്തില്‍ തന്നെ പദ്ധതി ബന്ധിപ്പിക്കും. വിദേശ സഞ്ചാരികളെ ഉന്നമിട്ട് ടൂറിസ്റ്റ് ട്രെയിനും ഓടിക്കും.
കൃത്യമായ പരിസ്ഥിതി, സാമൂഹ്യാഘാത പഠനങ്ങള്‍ നടത്താതെ തിരക്കിട്ടു പുറത്തിറക്കിയ സില്‍വര്‍ ലൈന്‍ ഡിപിആര്‍ ശാസ്ത്രീയമല്ലെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആരോപിച്ചു.
ഏതെങ്കിലും വിധത്തില്‍ ജപ്പാനില്‍ നിന്നു വായ്പ വാങ്ങിയെടുക്കുക എന്ന ലക്ഷ്യം മാത്രം വച്ചു തട്ടിക്കൂട്ടിയ ഡിപിആറാണ് പുറത്തിറക്കിയിരിക്കുന്നതെന്നു സതീശന് പറഞ്ഞു.
മറ്റു പ്രതിപക്ഷ നേതാക്കളും ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്. ഇതിനിടെ, ജനകീയ എതിര്‍പ്പു കൂടി ഉപയോഗപ്പെടുത്തി പദ്ധതിക്കെതിരേ സമരം ശക്തിപ്പെടുത്തുകയാണ് പ്രതിപക്ഷ ലക്ഷ്യം.
Summary: The UDF will appoint a special committee to study the detailed project report (DPR) of the Silver Line Rail project released by the Kerala government yesterday.
COMMENTS