Priyanka's death case
തിരുവനന്തപുരം: അന്തരിച്ച നടന് രാജന് പി ദേവിന്റെ ഭാര്യ ശാന്തമ്മ അറസ്റ്റില്‍. മകന് ഉണ്ണിയുടെ ഭാര്യ തിരുവനന്തപുരത്തെ വീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ശാന്തമ്മയെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.
നേരത്തെ പ്രിയങ്കയുടെ ഭര്‍ത്താവും കേസിലെ ഒന്നാം പ്രതിയുമായ ഉണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ രണ്ടാം പ്രതിയാണ് ഇവര്‍. ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ പതിമ്മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉണ്ണി പി ദേവിന്റെ ഭാര്യ പ്രിയങ്ക വെമ്പായത്തെ വീട്ടില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. മരിക്കുന്നതിന്റെ തലേദിവസം പ്രിയങ്ക ഭര്‍ത്താവിനും അമ്മായിഅമ്മയ്ക്കുമെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
Keywords: Priyanka's death case, Actor Rajan P Dev's wife Santhamma, Arrest
COMMENTS