High court order about bottle water
കൊച്ചി: കുപ്പിവെള്ളത്തിന്റെ വില നിയന്ത്രണം റദ്ദാക്കിയ നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള സര്‍ക്കാരിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷന് ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കിയ സര്‍ക്കാര്‍ ഉത്തരവിനെതിരെ ഉല്പാദകരുടെ സംഘടനയാണ് ഹൈക്കോടതിയെ സമീപിച്ചത്.
വെള്ളത്തിന് വിലയിടാന്‍ സംസ്ഥാനസര്‍ക്കാരിന് അധികാരമില്ലെന്നും അധികാരം കേന്ദ്ര ഗവണ്മെന്റിനാണെന്നുമായിരുന്നു ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നത്.
Keywords: High court, Bottle water, Order
COMMENTS