During the interrogation, the employees of Dileep's film production company were called to the crime branch office in Kalamassery
സ്വന്തം ലേഖകന്‍
കൊച്ചി : ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെ, ദിലീപിന്റെ നിര്‍മാണ കമ്പനിയിലെ ജീവനക്കാരെ കളമശ്ശേരിയിലെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തി.
ഇവരില്‍ നിന്നും മൊഴിയെടുക്കുകയാണ്. ദിലീപും കൂട്ടുപ്രതികളും നല്കിയ വിവരങ്ങള്‍ സ്ഥിരീകരിക്കുന്നതിനാണ് ഇവരെ വിളിച്ചുവരുത്തിയതെന്നാണ് ലഭിക്കുന്ന വിവരം.
നടിയെ പീഡിപ്പിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന് ചോദ്യം ചെയ്യലില്‍ പ്രതികളില്‍ ഒരാള്‍ ഭാഗികമായി സമ്മതിച്ചതായി ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ആരാണ് ഇതു സമ്മതിച്ചതെന്നു വ്യക്തമല്ല.
ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. ചോദ്യം ചെയ്യലിലെ വിവരങ്ങള്‍ വ്യാഴാഴ്ച മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലാവും അറസ്റ്റിനുള്ള അനുമതി ഉള്‍പ്പെടെ നല്കുക.
Summary: During the interrogation, the employees of Dileep's film production company were called to the crime branch office in Kalamassery. According to Crime Branch sources, one of the accused had partially admitted during questioning that Dileep had conspired to endanger the officers investigating the case of torturing the actress. It is not clear who agreed to this.
COMMENTS