Another 26,514 Covid patients, Thiruvananthapuram district in C category, under strict restrictions
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 26,514 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചപ്പോള്‍ 30710 പേര് രോഗ മുക്തരായി. ഇന്നു 13 കൊവിഡ് മരണം സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി പി ആര്) 47.72% ആണ്. 55557 സാമ്പിളുകളാണ് പരിശോധിച്ചത്.
രോഗികള്‍
എറണാകുളം 4443, തിരുവനന്തപുരം 3256, കോഴിക്കോട് 2979, തൃശൂര്‍ 2687, കൊല്ലം 2421, കോട്ടയം 1900, മലപ്പുറം 1710, പാലക്കാട് 1498, കണ്ണൂര്‍ 1260, ആലപ്പുഴ 1165, പത്തനംതിട്ട 1065, ഇടുക്കി 1033, കാസര്‍കോട് 573, വയനാട് 524.
4,31,176 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,21,138 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,038 പേര് ആശുപത്രികളിലുമാണ്. 881 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
സുപ്രീംകോടതി വിധിപ്രകാരം അപ്പീല്‍ നല്കിയ 158 മരണങ്ങളും ഇന്നു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 51,987 ആയി.
രോഗമുക്തി നേടിയവര്‍-30,710
തിരുവനന്തപുരം 12,131, കൊല്ലം 1042, പത്തനംതിട്ട 1124, ആലപ്പുഴ 753, കോട്ടയം 1365, ഇടുക്കി 594, എറണാകുളം 6050, തൃശൂര്‍ 1802, പാലക്കാട് 869, മലപ്പുറം 972, കോഴിക്കോട് 2038, വയനാട് 317, കണ്ണൂര്‍ 1100, കാസര്‍കോട് 553.
2,60,271 പേരാണ് ചികിത്സയിലുള്ളത്. 53,56,642 പേര് ഇതുവരെ രോഗമുക്തി നേടി.
തിരുവനന്തപുരം ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍
രോഗവ്യാപനം അതിരൂക്ഷമായ തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയില്‍ പെടുത്തി. ഇതോടെ, ജില്ലയിലെ തീയറ്ററുകളും ജിംനേഷ്യങ്ങളും നീന്തല്‍ കുളങ്ങളും അടച്ചിടാന്‍ നിര്‍ദ്ദേശമായി.
10, 11 , 12 ക്ലാസുകള്‍ ഓഫ് ലൈനായി നടക്കുന്നതിനാല്‍ കരുതല്‍ വേണം. സ്കൂളുകളില്‍ 40 ശതമാനത്തില്‍ കൂടുതല്‍ കുട്ടികള്‍ക്ക് രോഗമുണ്ടായാല്‍ പ്രഥമ അധ്യാപകന് അടച്ചിടാം. കോളേജുകളില്‍ അവസാന സെമസ്റ്റര്‍ ക്ലാസ് മാത്രമേ പാടുള്ളൂ.
പൊതു പരിപാടികള്‍ക്ക് വിലക്കി. മതപരമായ ചടങ്ങുകള്‍ ഓണ്‍ ലൈനില്‍ മാത്രമേ പാടുള്ളു.
കൊല്ലം, തൃശൂര്‍, എറണാകുളം, പത്തനംതിട്ട, വയനാട്, ഇടുക്കി, പാലക്കാട്, ആലപ്പുഴ ജില്ലകള്‍ ബി കാറ്റഗറിയിലാണ്.
Summary: Another 26,514 Covid patients, Thiruvananthapuram district in C category, under strict restrictions
COMMENTS