V.D Satheesan is against chief minister
ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഈ വിഷയത്തില്‍ മുഖ്യമന്ത്രി വായ തുറക്കുന്നില്ലെന്ന് അദ്ദേഹം ആരോപണം ഉന്നയിച്ചു.
ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള ഡീന്‍ കുര്യാക്കോസ് എം.പിയുടെ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാത്രി മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കാന്‍ പാടില്ലെന്ന നിബന്ധന തമിഴ്നാട് ലംഘിച്ചിട്ടും സര്‍ക്കാര്‍ അനങ്ങുന്നില്ലെന്നും കത്തെഴുതിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
വകുപ്പു മന്ത്രിമാരെയെല്ലാം മുഖ്യമന്ത്രി നോക്കുകുത്തികളാക്കിയിരിക്കുകയാണെന്നും ഈ വിഷയത്തില്‍ സര്‍ക്കാരിന് അടിസ്ഥാന വിവരങ്ങള്‍ പോലുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബേബി ഡാം പരിസരത്തെ മരങ്ങള്‍ മുറിക്കാനുള്ള അനുമതി തമിഴ്നാടിന് ലഭിച്ചതോടെ സുപ്രീംകോടതിയിലെ കേസിന്റെ കാര്യത്തിലും തീരുമാനമായെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: V.D Satheesan, Chief Minister, Mullaperiyar
COMMENTS