earthquake in Indonesia
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം. ഇന്തോനേഷ്യയിലെ ഫ്ളോറസ് ദ്വീപിന് സമീപമാണ് റിക്ടര്‍ സ്കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇതേതുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കടലില്‍ 18.5 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിപ്പുണ്ട്. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആയിരം കിലോമീറ്റര്‍ ദൂരം വരെ വന്‍ തിരകള്‍ക്ക് സാധ്യതയുണ്ടെന്ന് ഫസഫിക് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Keywords: Indonesia, Earthquake, Tsunami
COMMENTS