P.T Thomas MLA passes away
കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എം.എല്‍.എയുമായ പി.ടി തോമസ് (70) അന്തരിച്ചു. അര്‍ബുദബാധിതനായിരുന്നു. ഇന്നു രാവിലെ 10.45 നാണ് അന്ത്യം സംഭവിച്ചത്. ഒരു മാസത്തിലേറെയായി വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
രണ്ടു തവണ തൊടുപുഴ മണ്ഡലത്തില്‍ നിന്നും എം.എല്‍എ ആയ പി.ടി തോമസ് 2009 ല്‍ ഇടുക്കി എം.പിയുമായിരുന്നു. നിലവില്‍ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റും എം.എല്‍.എയുമാണ്.
കോണ്‍ഗ്രസിന്റെ ശക്തനായ നേതാവായിരുന്ന പി.ടി തോമസ് പരിസ്ഥിതി വിഷയങ്ങളിലും ഗാഡ്ഗില്‍ വിഷയത്തിലും സ്വീകരിച്ച നിലപാടുകളിലൂടെ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ നേതാവായിരുന്നു.
കെ.പി.സി.സി നിര്‍വാഹക സമിതി അംഗം, എഐസിസി അംഗം, യുവജനക്ഷേമ ദേശീയസമിതി ഡയറക്ടര്‍ തുടങ്ങി ഒട്ടേറെ പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.
Keywords: P.T Thomas MLA, Passes away, Cancer, MP
COMMENTS