Omicron scare: Night curfew in Kerala from December 30 to January 2
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : രാജ്യമാകെ ഒമിക്രോണ്‍ വെറസ് വ്യാപനം സംഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ഡിസംബബര്‍ 30 മുതല്‍ ജനുവരി രണ്ടുവരെ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി.
ലഹരി ഉപയോഗത്തിനു സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഡി.ജെ പാര്‍ട്ടികള്‍ക്ക് കേരള പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി 10 ന് ശേഷം ഡിജെ പാര്‍ട്ടി അനുവദിക്കില്ല. ഇതിനു പിന്നാലെയാണ് രാത്രികാല കര്‍ഫ്യൂവും പ്രഖ്യാപിച്ചിരിക്കുന്നത്.
രാത്രി 10 മുതല്‍ രാവിലെ അഞ്ചു മണിവരെയാണ് കര്ഫ്യൂനിയന്ത്രണങ്ങള്. കര്‍ശനമായ പൊലീസ് പരിശോധനയുമുണ്ടാകും. ഈ സമയത്ത് കടകളും മറ്റും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ജനങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടോ എന്നും കര്‍ശനമായി പരിശോധിക്കും.
ഇതിനിടെ, ജനുവരി 31 വരെ കോവിഡ് നിയന്ത്രണങ്ങള്‍ തുടരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.
നിയന്ത്രണങ്ങള്‍ സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശവും നല്കി.
ആവശ്യമെങ്കില്‍ നിരോധനാജ്ഞ അടക്കം പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഇക്കാര്യങ്ങള്‍ വിശദമാക്കി സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കു നേരെ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കാമെന്നും സംസ്ഥാനങ്ങളോട് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയില്‍ 578 പേര്‍ക്കാണ് ഇതുവരെ ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചത്. ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍.
COMMENTS