Clean chit to actor Arjun Sarja
ബംഗളൂരു: മീ ടു ആരോപണക്കേസില്‍ നടന് അര്ജുന് സര്ജയ്ക്ക് ക്ലീന്‍ചിറ്റ് നല്കി പൊലീസ്. ഇതു സംബന്ധിച്ച് ഫസ്റ്റ് അഡീഷണല്‍ ചീഫ് മെട്രോപൊളീറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തെളിവുകളുടെ അഭാവത്തിലാണ് നടപടി.
2018 ഒക്ടോബറിലാണ് വിസ്മയ എന്ന സിനിമയുടെ റിഹേഴ്സല്‍ സമയത്ത് അര്ജുന് സര്‍ജ മോശമായി പെരുമാറിയെന്നാരോപിച്ച് മലയാളി നടി രംഗത്തെത്തിയത്. ചിത്രത്തില്‍ നടന്റെ ഭാര്യവേഷമായിരുന്നു നടിക്ക്. നടിയുടെ പരാതി പരിഗണിച്ച കബണ്‍പാര്‍ക്ക് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
Keywords: Me too case, Actor Arjun Sarja, Clean chit
COMMENTS