Governor against government
തിരുവനന്തപുരം: കണ്ണൂര്‍, കാലടി സര്‍വകലാശാലകളിലെ വൈസ്ചാന്സിലര് നിയമനത്തിലെ രാഷ്ട്രീയ ഇടപെടലിനെതിരെ വീണ്ടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ രൂക്ഷ വിമര്‍ശനം. സര്‍വകലാശാലകളിലെ അമിത രാഷ്ട്രീയത്തിനോട് ശക്തമായ എതിര്‍പ്പുണ്ടെന്നും സ്വജനപക്ഷപാതമാണ് ഇവിടെ നടക്കുന്നതെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.
സര്‍വകലാശാലകളിലെ സ്വയംഭരണാവകാശം സംരക്ഷിക്കാന്‍ പരമാവധി ശ്രമിച്ചുവെന്നും എന്നാല്‍ തന്റെ കൈകെട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ സ്കൂള്‍ വിദ്യാഭ്യാസം മികച്ചതാണെന്നും എന്നാല്‍ ഉന്നത പഠനത്തിനായി വിദ്യാര്‍ത്ഥികള്‍ക്ക് കേരളം വിടേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.
വൈസ് ചാന്‍സിലര്‍ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും അതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും അതില്‍ ഒപ്പിടാന്‍ തയ്യാറാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
Keywords: Governor, Government, University, politics
COMMENTS