women legal marriage age
ന്യൂഡല്‍ഹി: സ്ത്രീകളുടെ വിവാഹപ്രായം 18 ല്‍ നിന്ന് 21 ആക്കി ഉയര്‍ത്താനുള്ള നിര്‍ദ്ദേശം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. ഇതിന്‍പ്രകാരം ബാല വിവാഹ നിരോധന നിയമത്തില്‍ ഭേദഗതി വരുത്തുകയും ചില വ്യക്തി നിയമങ്ങളില്‍ ഉചിതമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുകയും ചെയ്യാന്‍ സാധ്യതയുണ്ട്. നിലവില്‍ സ്ത്രീകളുടെ വിവാഹപ്രായം 18 ഉം പുരുഷന്മാരുടെ വിവാഹപ്രായം 21 ഉം ആണ്.
ഈ വിഷയത്തില്‍ ജയ ജയ്റ്റ്ലി അധ്യക്ഷയായ കര്‍മസമിതി നല്കിയ ശുപാര്‍ശ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം, പോഷകാഹാരം മെച്ചപ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ പഠിക്കാനായി രൂപീകരിച്ച കേന്ദ്ര ടാസ്ക് ഫോഴ്സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ തീരുമാനമുണ്ടായിരിക്കുന്നത്.
പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ തന്നെ ഭേദഗതി അവതരിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഈ മാസം 23 വരെയാണ് നടപ്പു സമ്മേളനം.
Keywords: Central government, Women legal marriage age, 21 years
COMMENTS