Waqf board issue
കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെതിരെ മുസ്ലിം ലീഗ് സംഘടിപ്പിച്ച സംരക്ഷണ റാലിയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസ്. കണ്ടാലറിയാവുന്ന പതിനായിരം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കോവിഡ് പ്രോട്ടോകോള്‍ ലംഘനം, അനുമതിയില്ലെത ജാഥ നടത്തല്‍, ഗതാഗത തടസ്സം സൃഷ്ടിക്കല്‍, അന്യായമായി സംഘംചേരല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം റാലി വന്‍ വിജയമായതിനാലാണ് കേസെടുത്ത് പ്രതികാരം കാണിക്കുന്നതെന്നും ലീഗ് എന്തുചെയ്യണമെന്ന് എ.കെ.ജി സെന്ററില്‍ നിന്ന് പറഞ്ഞു തരേണ്ട ആവശ്യമില്ലെന്നും മുസ്ലിം ലീഗ് നേതാവ് എം.കെ മുനീര്‍ വ്യക്തമാക്കി. വിഷയം പള്ളി കമ്മറ്റികളില്‍ എടുത്തതല്ലെന്നും സര്‍ക്കാര്‍ തന്നെ സ്വീകരിച്ചതാണെന്നും അതിനാല്‍ ഇത് രാഷ്ട്രീയപരമായി തന്നെ നേരിടുമെന്നും മുനീര്‍ വ്യക്തമാക്കി.
Keywords: Waqf board issue, Case, 10,000 people
COMMENTS