J.C Daniel award for singer P.Jayachandran
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ 2020 ലെ ജെ.സി ഡാനിയേല്‍ പുരസ്കാരം ഗായകന് പി.ജയചന്ദ്രന്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.
ചലച്ചിത്ര ഗാനരംഗത്ത് നല്‍കിയിട്ടുള്ള സംഭാവനകളെ മാനിച്ചാണ് അദ്ദേഹത്തിനെ അവാര്‍ഡിന് തിരഞ്ഞെടുത്തത്. ഈ മാസം 23 ന് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പുരസ്കാരം നല്‍കും.
സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്, സംവിധായകന് രഞ്ജി പണിക്കര്‍, നടി സീമ, സംവിധായകന് കമല്‍, സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജി ജോര്‍ജ് എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. വിവിധ ഭാഷകളിലായി പതിനായിരത്തിലധികം ഭാഷകളില്‍ പാടിയിട്ടുള്ള ഗായകനാണ് പി.ജയചന്ദ്രന്.
Keywords: J.C Daniel, Singer P.Jayachandran, Chief Minister
COMMENTS