Former Chief Minister VS Achuthanandan has been admitted to a private hospital in Thiruvananthapuram due to ill health
തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അദ്ദേഹത്തിന് വെന്റിലേറ്ററിന്റെ സഹായം വേണ്ടിവന്നേക്കുമെന്ന് അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ള പട്ടത്തെ എസ് യു ടി ആശുപത്രി അധികൃതര്‍ അറിയിച്ചു.
പതിവു പരിശോധനകള്‍ക്കാണ് വിഎസ് രാവിലെ ആശുപത്രിയില്‍ എത്തിയത്. ഇതിനിടെയാണ് അവശത കൂടുതലാണെന്നുകണ്ട് അദ്ദേഹത്തെ ഐ സി യുവില്‍ പ്രവേശിപ്പിച്ചത്.
വിഎസിന് ശ്വാസ തടസ്സമുള്ളതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് മകന് അരുണ്‍ കുമാര്‍ ഫേസ് ബുക്കിലൂടെ അറിയിച്ചിരുന്നു.
ഉദരരോഗവും വൃക്ക രോഗവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും 98 കാരനായ വിഎസിനെ അലട്ടുന്നുണ്ട്.
Summary: Former Chief Minister VS Achuthanandan has been admitted to a private hospital in Thiruvananthapuram due to ill health.
COMMENTS