K.S.R.T.C strike
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയുടെ വിവിധ യൂണിയനുകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പണിമുടക്കുന്നു. ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് ജീവനക്കാര്‍ ഗതാഗത മന്ത്രി ആന്റണി രാജുവുമായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
വെള്ളി, ശനി ദിവസങ്ങളില്‍ പൂര്‍ണ്ണമായ പണിമുടക്കിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇടത് - വലത് സംഘടനകള്‍ സംയുക്തമായി സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നതിനാല്‍ ബസ് സര്‍വീസ് പൂര്‍ണ്ണമായും തടസപ്പെടാനാണ് സാധ്യത. അതേസമയം പണിമുടക്ക് നേരിടാന്‍ സര്‍ക്കാര്‍ അവശ്യ സര്‍വീസ് നിയമമായ ഡയസ്നോണ്‍ പ്രഖ്യാപിച്ചു.
Keywords: K.S.R.T.C, Strike, Today, Government
COMMENTS