Former Maharashtra minister arrested by ED
മുംബൈ: സാമ്പത്തിക തട്ടിപ്പുകേസില്‍ മുന്‍ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന എന്‍.സി.പി നേതാവുമായ അനില്‍ ദേശ്മുഖ് അറസ്റ്റില്‍. 12 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ദേശ്മുഖിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
നൂറു കോടി പിരിച്ചു നല്കാന് പൊലീസിനോട് ആഭ്യന്തര മന്ത്രിയായിരുന്ന ദേശ്മുഖ് ആവശ്യപ്പെട്ടതായി മുംബൈ പൊലീസിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ പരംബീര്‍ സിങ് ആരോപണം ഉന്നയിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്തയച്ചിരുന്നു. ബാറുകളില്‍ നിന്നും റസ്റ്റോറന്റുകളില്‍ നിന്നുമായി 100 കോടി പിരിച്ചു നല്കാന് ആവശ്യപ്പെട്ടതായി ആയിരുന്നു ആരോപണം.
ഇതേതുടര്‍ന്നുണ്ടായ സംഭവവികാസങ്ങളില്‍ ദേശ്മുഖ് രാജിവയ്ക്കുകയായിരുന്നു. പിന്നീട് പരംബീര്‍ സിങ്ങിനെതിരെ ദേശ്മുഖ് മാനനഷ്ടക്കേസ് നല്‍കുകയും അയാളെ കാണാതാകുകയുമായിരുന്നു.
നേരത്തെ പലവട്ടം ഇ.ഡി ചോദ്യംചെയ്യാനായി വിളിപ്പിച്ചെങ്കിലും ദേശ്മുഖ് ഹാജരായിരുന്നില്ല. ഇ.ഡി തനിക്കയച്ച സമന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം മുംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഹര്‍ജി തള്ളുകയായിരുന്നു. ദേശ്മുഖിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Keywords: Anil Deshmukh, Arrest, ED
COMMENTS