Congress to solve problems with actor Joju George
കൊച്ചി: നടന് ജോജുവുമായി ഉണ്ടായ പ്രശ്നം ഒത്തുതീര്‍പ്പിലെത്തിച്ച് കോണ്‍ഗ്രസ്. നടന്റെ സുഹൃത്തുക്കളുമായി സംസാരിച്ചെന്നും ഒത്തുതീര്‍പ്പിന് മുന്‍കൈയെടുക്കുമെന്നും ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് വ്യക്തമാക്കി.
പ്രശ്നം രമ്യമായി പരിഹരിക്കുമെന്നും ഇരു വിഭാഗക്കാര്‍ക്കും തെറ്റുകള്‍ മനസ്സിലായെന്നും കേസുകള്‍ പിന്‍വലിക്കുന്നത് പരസ്പരം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മുഹമ്മദ് ഷിയാസ് വ്യക്തമാക്കി. എം.പി ഹൈബി ഈഡന് ഉള്‍പ്പടെയുള്ള നേതാക്കള്‍ ഇടപെട്ടാണ് പ്രശ്നപരിഹാരത്തിന് വഴിയൊരുക്കിയത്.
ഇന്ധന വില വര്‍ദ്ധനയ്ക്കെതിരെയാണ് കോണ്‍ഗ്രസ് സമരം നടത്തിയതെന്നും അതൊരിക്കലും ജോജുവിനെതിരെ അല്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. ജോജുവുമായി ചര്‍ച്ച നടത്തി പ്രശ്നപരിഹാരം നടത്തുമെന്നും അവര്‍ വ്യക്തമാക്കി.
Keywords: Congress, Actor Joju George, Solve, DCC president
COMMENTS