Pravasi yatra
ദുബായ്: അടിയന്തര ആവശ്യങ്ങള്‍ക്കായി നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ക്കുള്ള ഇളവ് നിര്‍ത്തലാക്കി കേന്ദ്ര സര്‍ക്കാര്‍. അത്യവശ്യഘട്ടങ്ങളില്‍ നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ക്ക് പി.സി.ആര് ടെസ്റ്റില്ലാതെ നാട്ടിലേക്ക് വരാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഈ ഇളവാണ് നിര്‍ത്തലാക്കിയിരിക്കുന്നത്. മൂന്നു മണിക്കൂര്‍ കൊണ്ട് റിസള്‍ട്ട് ലഭിക്കുമെന്നതിനാല്‍ യു.എ.ഇയില്‍ നിന്നുള്ള യാത്രക്കാരെ ഈ നടപടി ബാധിക്കില്ല.
സൗദി അറേബ്യ, കുവൈത്ത് ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ഇന്ത്യയിലേക്ക് എത്തുന്ന പ്രവാസികളെയാണ് ഇത് കാര്യമായി ബാധിക്കുന്നത്. നാട്ടിലെത്താനായി എയര്‍ സുവിധയില്‍ രജിസ്റ്റര്‍ ചെയ്യുന്ന പ്രവാസികള്‍ 72 മണിക്കൂറിനിടെയുള്ള പി.സി.ആര് നെഗറ്റീവ് റിസള്‍ട്ട് അപ് ലോഡ് ചെയ്യണം. രാജ്യങ്ങളെല്ലാം കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിക്കൊണ്ടിരിക്കുമ്പോഴുള്ള ഇന്ത്യയുടെ നടപടി പ്രവാസികളെ ബുദ്ധിമുട്ടിക്കുക തന്നെ ചെയ്യും.
Keywords: Dubai, Pravasi, PCR test, India,
COMMENTS