Mullaperiyar dam isuue
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നിലനിര്‍ത്തുന്നതിനെ സംബന്ധിച്ച് സുപ്രീംകോടതി നിയമിച്ച മേല്‍നോട്ടസമിതിയില്‍ ധാരണ. ജലനിരപ്പ് 137 അടിയാക്കി നിലനിര്‍ത്തണമെന്നാണ് ധാരണയായത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമിതി ഇന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും.
142 അടി പരമാവധി സംഭരണശേഷിയുള്ള അണക്കെട്ടില്‍ ഇപ്പോല്‍ 137.60 അടി വെള്ളമുണ്ട്. ഇടുക്കി അണക്കെട്ടില്‍ 90 ശതമാനത്തോളം വെള്ളമുണ്ടെന്നും അതിനാല്‍ മുല്ലപ്പെരിയാറിലെ അധികജലം ഇടുക്കിയിലേക്ക് തുറന്നുവിടാനാകില്ലെന്ന് കേരളം മേല്‍നോട്ട സമിതിയെ അറിയിച്ചിരുന്നു.
2018ല്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയായി നിലനിര്‍ത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. നിലവിലെ സാഹചര്യത്തിലും അതേരീതിയില്‍ തന്നെ ജലനിരപ്പ് നിലനിര്‍ത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം.
Krywords: Supreme court, Mullaperiyar, Water level
COMMENTS