Minister M.V Govindan in niyamasabha
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ ഉപയോഗം കുറഞ്ഞപ്പോള്‍ ലഹരി ഉപയോഗം കൂടിയെന്ന് എക്സൈസ് മന്ത്രി എം.വി ഗോവിന്ദന്. നിയമസഭയിലാണ് മന്ത്രി രേഖാമൂലം ഇക്കാര്യം വ്യക്തമാക്കിയത്.
ലോക്ഡൗണ്‍ സംസ്ഥാനത്ത് മദ്യ വില്‍പ്പന കുറയാന്‍ കാരണമായിട്ടുണ്ടെന്നും അതേസമയം റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന ലഹരി കേസുകളുടെ എണ്ണം വര്‍ദ്ധിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
പിടിച്ചെടുക്കുന്ന ലഹരുവസ്തുക്കളുടെ അളവിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 2016 - 17 വര്‍ഷത്തില്‍ 205.41 കെയ്സ് മദ്യം വിറ്റപ്പോള്‍ 2020 - 21 കാലത്ത് 187.22 കെയ്സാണ് വിറ്റതെന്നും മന്ത്രി വ്യക്തമാക്കി.
Keywords: Minister M.V Govindan, Niyamasabha,
COMMENTS