MAA election controversy
ഹൈദരാബാദ്: തെലുങ്ക് താരസംഘടനയില്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംഘര്‍ഷം. തെലുങ്ക് മൂവി ആര്‍ട്ടിസ്റ്റ് അസോസിയേഷനില്‍ നടന്ന തിരഞ്ഞെടുപ്പിനിടെയാണ് സംഘര്‍ഷം.
കഴിഞ്ഞ ഞായറാഴ്ച വോട്ടു ചെയ്യാന്‍ നില്‍ക്കുകയായിരുന്ന നടന്‍ പ്രകാശ് രാജും വിഷ്ണു മാഞ്ചുവും നയിക്കുന്ന സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.
വോട്ടു ചെയ്യാന്‍ വരി നില്‍ക്കുമ്പോള്‍ നടി ഹേമ നടന്‍ ശിവ ബാലാജി കടിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. സംഭവത്തിന്റെ വീഡിയോ വൈറലായി.
ഇതേതുടര്‍ന്ന് ഒരാളെ ആക്രമിക്കാന്‍ ശ്രമിക്കുമ്പോള്‍ ശിവ ബാലാജി തന്നെ തടഞ്ഞതാണ് ഇത്തരത്തിലൊരു സംഘര്‍ഷത്തിലേക്ക് എത്തിയതെന്നേ ഹേമ പറഞ്ഞു.
ഹേമ പ്രകാശ് രാജിന്റെ പാനലിലും ശിവ ബാലാജി വിഷ്ണു മാഞ്ചുവിന്റെ പാനലില്‍ നിന്നുമാണ് മത്സരിച്ചത്. തിരഞ്ഞെടുപ്പില്‍ വിഷ്ണു മാഞ്ചു വിജയിക്കുകയും സംഘടനയുടെ പ്രസിഡന്റാവുകയും ചെയ്തു.
Keywords: MAA election, controversy, Actress Hema, Actor Vishnu Manchu
COMMENTS