Corporation tax fraud cas
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതി തട്ടിപ്പ് കേസിലെ പ്രധാന പ്രതി എസ്.ശാന്തി അറസ്റ്റില്‍. നേമം സോണല്‍ ഓഫീസിലെ സൂപ്രണ്ടും കോര്പറേഷന് യൂണിയന്റെ സംസ്ഥാനസമിതി അംഗവുമാണ് എസ്.ശാന്തി.
ഈ കേസില്‍ അറസ്റ്റിലാകുന്ന നാലാമത്തെ പ്രതിയാണ് ഇവര്‍. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് ഒളിവിലായിരുന്ന ഇവര്‍ നേമം പൊലീസില്‍ കീഴടങ്ങുകയായിരുന്നു.
വ്യാജരേഖ ചമയ്ക്കുക, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുക തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ പണം തട്ടിപ്പ് നടന്നത് നേമം സോണിലാണ്. ഏകദേശം 27 ലക്ഷം രൂപയുടെ തട്ടിപ്പാണ് ഈ സോണില്‍ മാത്രമായി നടന്നിരിക്കുന്നത്.
Keywords: Corporation tax fraud case, Arrest, Nemom, Police
COMMENTS