Cherian Philip's youtube channel
തിരുവനന്തപുരം: തന്റെ പ്രശ്നാധിഷ്ഠിത രാഷ്ട്രീയ നിലപാട് വ്യക്തമാക്കാന്‍ പുതിയ യൂട്യൂബ് ചാനല്‍ ആരംഭിക്കാനൊരുങ്ങി ചെറിയാന് ഫിലിപ്പ്. `ചെറിയാന് ഫിലിപ്പ് പ്രതികരിക്കുന്നു' എന്ന പേരില്‍ ഒരു യൂട്യൂബ് ചാനല്‍ ജനുവരി ഒന്നിന് ആരംഭിക്കുമെന്ന് അദ്ദേഹം തന്നെയാണ് ഫെയ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.
ചാനല്‍ നയം തികച്ചും സ്വതന്ത്രമായിരിക്കുമെന്നും രാഷ്ട്രീയ നിലപാട് പ്രശ്നാധിഷ്ഠിതമായിരിക്കുമെന്നും ഏതു വിഷയത്തിലും വസ്തുതകള്‍ നേരോടെ തുറന്നു കാട്ടുമെന്നും അഴിമതി, വര്‍ഗീയത, ഏകാധിപത്യം എന്നിവയ്ക്കെതിരെ നിര്‍ഭയം പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഖാദിബോര്‍ഡ് വൈസ് ചെയര്മാന് സ്ഥാനം നിരസിച്ചതും ദുരന്ത നിവാരണത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതും ചെറിയാന് ഫിലിപ്പ് ഇടതുപക്ഷം വിടുന്നതിനായുള്ള സൂചനയായി വിലയിരുത്തുന്നുമുണ്ട്.
Keywords: Cherian Philip, Youtube channel, January
COMMENTS