Brinda Karat about Anupama's issue
ന്യൂഡല്‍ഹി: തിരുവനന്തപുരത്ത് അമ്മയ്ക്ക് കുഞ്ഞിനെ നഷ്ടപ്പെട്ട സംഭവത്തില്‍ നടന്നത് നീതിനിഷേധമെന്ന് സിപിഎം പി.ബി അംഗം ബൃന്ദ കാരാട്ട്. മനുഷ്യത്വരഹിതമായ കാര്യമാണ് സംഭവിച്ചതെന്നും അനുപമയ്ക്ക് കുഞ്ഞിനെ എത്രയും വേഗം തിരികെ ലഭിക്കണമെന്നും അവര്‍ പറഞ്ഞു. അതിനായി അനുപമയ്ക്ക് എല്ലാ പിന്തുണയും അവര്‍ വാഗ്ദാനം ചെയ്തു.
മന്ത്രി വീണ ജോര്‍ജും അനുപമയ്ക്ക് പിന്തുണ അറിയിച്ചിരുന്നു. അതേസമയം ഇത് നിയമപരമായി പരിഹാരം കാണേണ്ട വിഷയമാണെന്നും പാര്‍ട്ടിയുടെ പരിധിയില്‍ വരുന്ന വിഷയമല്ലെന്നും അനുപമയ്ക്ക് എല്ലാ പിന്തുണയും പാര്‍ട്ടി നല്‍കുമെന്നുമായിരുന്നു എ.വിജയരാഘവന് ഈ വിഷയത്തോട് പ്രതികരിച്ചത്.
Keywords: Anupama's issue in Kerala, Brinda Karat, CPM
COMMENTS