Senior Congress leader V.M. Sudheeran also resigned from AICC. He had resigned from the KPCC Political Affairs Committee yesterday
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ എ ഐ സി സി അംഗത്വവും രാജിവച്ചു. കേരളത്തിലെ പുതിയ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ട്, കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍നിന്ന് അദ്ദേഹം കഴിഞ്ഞ ദിവസ രാജിവച്ചിരുന്നു.
ഈ രാജിക്കൊപ്പം തന്നെ എ ഐ സി സി അംഗത്വവും രാജിവച്ചുകൊണ്ട് നേതൃത്വത്തിനു മെയില്‍ അയച്ചിരുന്നു. ഈ മെയിലിന്റെ കാര്യം ഇന്നാണ് സ്ഥിരീകരിക്കപ്പെട്ടതെന്നു മാത്രം.
കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍നിന്നു രാജിവച്ച സുധീരനെ അനുനയിപ്പിക്കാന്‍ തിരക്കിട്ട നീക്കം നടക്കുന്നതിനിടെയാണ് എ ഐ സി സിയില്‍ നിന്നുള്ള രാജി വാര്‍ത്തയും പുറത്തുവന്നിരിക്കുന്നത്. ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങാതെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സുധീരന്‍. തന്നെ എല്ലാ കാര്യത്തിലും സംസ്ഥാന നേതൃത്വവും കേന്ദ്ര നേതൃത്വവും തഴഞ്ഞുവെന്ന പരാതിയാണ് സുധീരനുള്ളത്. സ്ഥാനമാനങ്ങളെല്ലാം ഒഴിഞ്ഞ് ഒരു സാധാരണ പ്രവര്‍ത്തകനായി തുടരാനാണ് താത്പര്യമെന്നു സുധീരന്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
Kerala one of top 20 global ecosystems in affordable talent as per GSER 2021: KSUM
കേരള കാര്യങ്ങളുടെ പാര്‍ട്ടി ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ തിരുവനന്തപുരത്തുണ്ട്. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം താരിഖ് അന്‍വറും വിഷയത്തില്‍ ഇടപെടുന്നുണ്ട്. രാജി പിന്‍വലിപ്പിക്കാന്‍ ഇടപെടുമെന്നു താരിഖ് അന്‍വറും കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനും പറഞ്ഞിരുന്നു.
താരിഖിന്റെ നിര്‍ദ്ദേശ പ്രകാരം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇന്നലെ നേരിട്ട് സുധീരന്റെ വീട്ടിലെത്തിയിരുന്നു. അടച്ചിട്ട മുറിയില്‍ ഇരുവരും ഏറെ നേരം സംസാരിച്ചു. തന്റെ അതൃപ്തിയും പ്രതിഷേധവുമെല്ലാം സുധീരന്‍ നേരിട്ട് സതീശനെ അറിയിക്കുകയും ചെയ്തിരുന്നു.
പത്തു സതീശന്മാര്‍ വിചാരിച്ചാലും സുധീരനെ തീരുമാനത്തില്‍ നിന്നു മാറ്റാനാവില്ലെന്നാണ് പുറത്തിറങ്ങിയ വിഡി സതീശന്‍ മാധ്യമങ്ങളോടു പ്രതികരിച്ചത്. നേതൃത്വത്തിനു ചില വീഴ്ചകളുണ്ടായി. അക്കാര്യം അദ്ദോഹത്തോടു തുറന്നു പറയുകയും ക്ഷമ ചോദിക്കുകയും ചെയ്തതായി സതീശന്‍ പറഞ്ഞിരുന്നു.
കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് വെള്ളിയാഴ്ച രാത്രിയാണ് സുധീരന്‍ രാജികത്ത് കൈമാറിയത്. പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതി നോക്കുകുത്തിയായെന്ന് സുധീരന്‍ ആരോപിച്ചിരുന്നു.
വേണ്ടത്ര കൂടിയാലോചന പാര്‍ട്ടിയില്‍ നടക്കുന്നില്ല. താനുമായി കെപിസിസി പുനഃസംഘടനയുമായുടെ കാര്യം ആരും ചര്‍ച്ച ചെയ്തില്ല. പുതിയ നേതൃത്വം വന്നതിനു ശേഷം തീരുമാനങ്ങള്‍ ഏകപക്ഷീയമായാണ് നടക്കുന്നതെന്നും സുരധീരന്‍ പരാതിപ്പെട്ടിരുന്നു.
കെ.സുധാകരന്‍ കെപിസിസി പ്രസിഡന്റും വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവുമായി വന്നതില്‍ പിന്നെ പാര്‍ട്ടിയില്‍ എല്ലാ കാര്യങ്ങളും ഏകപക്ഷീയമായി നടക്കുന്നുവെന്നാണ് ആരോപണം.
Vijay Sethupathi, Fahadh Faasil shoot for second schedule of 'Vikram'
ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കെപിസിസി പുനഃസംഘടനയില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സുധീകരനും രംഗത്തു വന്നിരിക്കുന്നത്. സുധീരനു പിന്തുണയുമായി രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ രംഗത്തു വരികയും ചെയ്തു.
എന്നാല്‍, പുതിയ നേതൃത്വത്തിനു പിന്തുണ നല്കാന്‍ തന്നെയാണ് രാഹുല്‍ ഗാന്ധിയുടെയും മറ്റും തീരുമാനം. അതുകൊണ്ടു തന്നെ സുധീരന്‍ ഉള്‍പ്പെടെയുള്ളവര്‍ ഉയര്‍ത്തുന്ന പ്രതിഷേധം എത്രമാത്രം ശ്രദ്ധിക്കപ്പെടുമെന്നു കണ്ടറിയണം. സുധീരന്‍ അനുനയത്തിനു വഴങ്ങുന്നില്ലെന്ന കാര്യം ഇന്നലെ തന്നെ സതീശന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. താരിഖ് അന്‍വര്‍ നടത്തുന്ന അനുനയ നീക്കത്തിലും അടുത്തില്ലെങ്കില്‍ തത്കാലം സുധീരനെ അവഗണിക്കാനാണ് രാഹുല്‍ ഗാന്ധി കൊടുത്ത നിര്‍ദ്ദേശമെന്നാണ് ലഭിക്കുന്ന വിവരം.
Summary: Senior Congress leader V.M. Sudheeran also resigned from AICC. He had resigned from the KPCC Political Affairs Committee yesterday, sharply criticizing the new leadership in Kerala. Along with this resignation, an email was sent to the leadership resigning from the AICC membership. The content of this mail has only been confirmed today.
COMMENTS