The mistake made by Google has worried Indians in the Gulf as a whole. Those who checked the Dirham-Indian rupee rates using the Google Exchange
ദുബായ് : ഗൂഗിളിനു സംഭവിച്ച പിഴവ് ഗള്‍ഫിലെ ഇന്ത്യക്കാരെ ഒന്നാകെ ആശങ്കയിലാഴ്ത്തി. ഗുഗിള്‍ കറന്‍സി എക്സ്ചേഞ്ച് ടൂള്‍ ഉപയോഗിച്ച് ദിര്‍ഹം-ഇന്ത്യന്‍ രൂപ നിരക്കുകള്‍ പരിശോധിച്ചവരാണ് ആശങ്കയിലായത്.
ഗൂഗിള്‍ നിരക്കുകള്‍ അനുസരിച്ച്, ഇന്ത്യന്‍ കറന്‍സി ദിര്‍ഹത്തിനെതിരെ 24.83 ആയി കുറഞ്ഞു. ഇതോടെ പ്രവാസികള്‍ ആശങ്കയിലായി. യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ വളരെ കുറവ് നിരക്ക് പെട്ടെന്നു സംഭവിച്ചതെങ്ങനെയെന്നറിയാതെ എല്ലാവരും വിഷമിച്ചു.
ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 73.48 ആയിരുന്നു. ഇതേസമയം, ദിര്‍ഹവുമായി താരതമ്യം ചെയ്യുമ്പോള്‍ 23 മുതല്‍ 24.83 രൂപ വരെയാണ് വിലയില്‍ ഏറ്റക്കുറച്ചിലുണ്ടായത്.
ഓണ്‍ലൈന്‍ സെര്‍ച്ച് എഞ്ചിനില്‍ സംഭവിച്ച തകരാറാണ് ഈ വിനിമയ നിരക്കിലെ വ്യത്യാസത്തിനു കാരണമെന്ന് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് പറഞ്ഞു.
സാമ്പത്തിക സേവന ദാതാക്കള്‍ക്ക് കൃത്യമായ വിവരങ്ങള്‍ ഉള്ളതിനാല്‍ ഗൂഗിളില്‍ വന്ന പഴവ് പണമിടപാടിനെ ബാധിച്ചില്ല.
Summary: The mistake made by Google has worried Indians in the Gulf as a whole. Those who checked the Dirham-Indian rupee rates using the Google Currency Exchange tool were concerned.
COMMENTS