Supreme court about technical university offline examination
ന്യൂഡല്‍ഹി: കേരള സാങ്കേതിക ശാസ്ത്ര സര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍ ഓഫ് ലൈന്‍ ബി.ടെക് പരീക്ഷകള്‍ നിര്‍ത്തിവയ്ക്കാന്‍ അനുമതി തേടിയുള്ള ഹര്‍ജി തള്ളി സുപ്രീംകോടതി.
പരീക്ഷ നിര്‍ത്തിവയ്ക്കുകയോ ഓണ്‍ലൈനായി നടത്തുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. നിലവില്‍ നിശ്ചയിച്ചിരിക്കുന്നതുപോലെ പരീക്ഷകള്‍ നടത്താന്‍ കോടതി സര്‍വകലാശാലയ്ക്ക് അനുമതി നല്‍കി.
കോവിഡുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ കാരണം പരീക്ഷ എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും അവസരം നല്‍കുമെന്നും അത് അവരുടെ ആദ്യ ചാന്‍സായി പരിഗണിക്കുമെന്നും സര്‍വകലാശാല അറിയിച്ചതിനെ തുടര്‍ന്നാണ് സുപ്രീംകോടതി നടപടി.
Keywords: Supreme court, Offline examination, Technical university
COMMENTS