കൊച്ചി : പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിനെ ചോദ്യംചെയ്യുന്ന ക്രൈംബ്രാഞ്ച് സംഘം ഉത്തരമില്ലാത്ത ചോദ്യങ്ങൾക്ക് മുന്നിൽ വട്ടം ചുറ്റുന്നു...
കൊച്ചി : പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിനെ ചോദ്യംചെയ്യുന്ന ക്രൈംബ്രാഞ്ച് സംഘം ഉത്തരമില്ലാത്ത ചോദ്യങ്ങൾക്ക് മുന്നിൽ വട്ടം ചുറ്റുന്നു.
കോടികളുടെ തട്ടിപ്പ് നടത്തിയ പ്രതിയുടെ ബാങ്ക് അക്കൗണ്ടിൽ ആകെയുള്ളത് 200 രൂപയാണ്. ബാക്കി പണമെല്ലാം എങ്ങോട്ട് പോയി എന്ന ചോദ്യത്തിന് ധൂർത്തടിച്ചു എന്ന മറുപടിയാണ് പ്രതി നൽകുന്നത്. മോൻസനെ നേരിട്ട് ചോദ്യം ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്ത് ഇന്ന് തൃപ്പൂണിത്തുറയിൽ എത്തുന്നുണ്ട്.
പ്രതിയെ കാക്കനാട്ടുള്ള ചിത്രാഞ്ജലി സ്റ്റുഡിയോയിൽ എത്തിച്ച് ശബ്ദ സാമ്പിളുകൾ ശേഖരിച്ചു. പ്രതിക്കെതിരെ കൂടുതൽ പേരും നൽകിയിരിക്കുന്നത് ഓഡിയോ ക്ലിപ്പുകളും വീഡിയോ ദൃശ്യങ്ങളുമാണ്. ഇതിനാലാണ് ശബ്ദ സാമ്പിളുകൾ ശേഖരിച്ചത്.
പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ് . കൂടുതൽ പേർ മോൻസനെതിരെ പരാതിയുമായി രംഗത്ത് വന്നിട്ടുള്ളതിനാൽ കസ്റ്റഡി കാലാവധി നീട്ടി കിട്ടണം എന്ന ആവശ്യവുമായി കോടതിയെ സമീപിക്കാനാണ് ക്രൈംബ്രാഞ്ച് ഉദ്ദേശിക്കുന്നത്.
ഇയാൾക്ക് പണം കൊടുത്തു എന്നു പറയുന്നവരുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കാനും പോലീസ് നീക്കം ആരംഭിച്ചു. പ്രതിയുടെ പക്കൽ പണമൊന്നും ഇല്ലാത്തതിനാലാണ് വാദികളുടെ അക്കൗണ്ട് പരിശോധിക്കുന്നത്.
COMMENTS