NEET fearing suicide again in Tamilnadu
ചെന്നൈ: നീറ്റ് പരീക്ഷ എഴുതിയതിനു പിന്നാലെ തമിഴ്നാട്ടില്‍ പരാജയഭീതിയില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. അരിയല്ലൂര്‍ സ്വദേശിനി കനിമൊഴിയാണ് (16) ജീവനൊടുക്കിയത്.
നീറ്റ് പരീക്ഷയ്ക്ക് ശേഷം കനിമൊഴി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്ന് മാതാപിതാക്കള്‍ വ്യക്തമാക്കി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
കഴിഞ്ഞ ആഴ്ച വേറൊരു വിദ്യാര്‍ത്ഥിയും നീറ്റ് പേടിയില്‍ ആത്മഹത്യ ചെയ്തിരുന്നു. നേരത്തെയും ഈ വിഷയത്തില്‍ തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് തമിഴ്നാടിനെ നീറ്റില്‍ നിന്ന് ഒഴിവാക്കാനുള്ള ബില്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ പാസാക്കിയിരുന്നു.
Keywords: NEEt, Suicide, Tamilnadu, Bill
COMMENTS